You are Here : Home / News Plus

പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ തീരുമാനം

Text Size  

Story Dated: Wednesday, January 28, 2015 06:29 hrs UTC

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. അഡ്വക്കേറ്റ് ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതനുസരിച്ച് മൂന്ന് ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലിനും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.മുന്‍ കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് കാണിച്ച് ഫോര്‍സ്റ്റാര്‍ ഹോട്ടലായ എറണാകുളത്തെ പ്രസിഡന്‍സിയുടേത് ഉള്‍പ്പെടെയുള്ള കോടതിയലക്ഷ്യ ഹര്‍ജികളിലാണ് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഈ ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.