You are Here : Home / News Plus

ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനുമെതിരെ ഇ.ടി

Text Size  

Story Dated: Wednesday, January 28, 2015 06:43 hrs UTC

ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനുമെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രംഗത്ത്. മുന്നണിയില്‍ നിന്നുകൊണ്ട് പിള്ളയും ജോര്‍ജും പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണ്. അനാവശ്യ വിവാദങ്ങള്‍ യു.ഡി.എഫിന്‍്റെ പ്രതിഛായയെ ബാധിച്ചു. ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വിവാദങ്ങള്‍ മാത്രമാണ്. ഇത് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍് മുന്നണിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോര്‍ജിനെതിരെ യു.ഡി.എഫിന്‍റെ അയഞ്ഞ സമീപനം ശരിയല്ല. അദ്ദേഹം നടത്തികൊണ്ടിരിക്കുന്ന പരസ്യ പ്രസ്താവനകള്‍ മുന്നണിയെ പ്രതിരോധത്തിലാക്കി. ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ളെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.