You are Here : Home / News Plus

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു

Text Size  

Story Dated: Wednesday, January 28, 2015 06:45 hrs UTC

പല്ലശനയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. പല്ലശന കൂടല്ലൂര്‍ എരിക്കാട് സ്വദേശി ബാബു(44), മക്കളായ അഭിത (അഞ്ച്), അക്ഷയ(രണ്ട്) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. ബാബുവിന്‍റെ ഭാര്യ പ്രമീള സമീപമുള്ള ബന്ധുവീട്ടില്‍ നിന്നും മകന്‍ അജിത്തിനെ വിളിക്കാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. ഒറ്റമുറിയുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഗ്യസ് സിലിണ്ടറില്‍ നിന്നും സ്റ്റൗവിലേക്കുള്ള കണക്ഷന്‍വിട്ടാണ് തീപിടുത്തമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.