You are Here : Home / News Plus

മോദിക്കെതിരെ അണ്ണാ ഹസാരെ ജനമുന്നേറ്റത്തിന് ഒരുങ്ങുന്നു

Text Size  

Story Dated: Wednesday, January 28, 2015 05:06 hrs UTC

മുംബൈ: അഴിമതിക്കെതിരെ പൊരുതുമെന്ന വാക്കുപാലിക്കാത്ത പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജനമുന്നേറ്റത്തിന് ഗാന്ധിയന്‍ അണ്ണാ ഹസാരെ ഒരുങ്ങുന്നു. ഭരണത്തിലേറി എട്ടുമാസം കഴിഞ്ഞിട്ടും അഴിമതിക്കെതിരെയുള്ള നീക്കങ്ങള്‍ക്കും ലോക്പാല്‍ ബില്ലിനും മോദി പ്രാധാന്യം കല്‍പിച്ചില്ലെന്നും ജനമുന്നേറ്റത്തിന് ആളുകളെ ഒരുക്കുകയാണെന്നും ഹസാരെ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. 2011ല്‍ ‘ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍’ എന്ന ജനമുന്നേറ്റം നയിക്കുമ്പോള്‍ ഇടംവലംനിന്ന അരവിന്ദ് കെജ്രിവാളും കിരണ്‍ബേദിയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖാമുഖം പൊരുതുന്നതിനിടെയാണ് ഹസാരെയുടെ പുതിയ നീക്കം. കെജ്രിവാളിന്‍െറയും കിരണ്‍ ബേദിയുടെയും രാഷ്ട്രീയ നീക്കങ്ങളെ ഹസാരെ എതിര്‍ത്തിരുന്നു. ഇവരെക്കുറിച്ച ചോദ്യത്തിന് തനിക്ക് കെജ്രിവാളിനെയൊ കിരണ്‍ ബേദിയെയോ ആവശ്യമില്ലെന്നും ഒപ്പം ജനങ്ങളുണ്ടെന്നുമാണ് ഹസാരെയുടെ പ്രതികരണം. ഇവരില്‍ ആരെ മുഖ്യനാക്കണമെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി പ്രവേശാനന്തരം കിരണ്‍ബേദി വിളിച്ചിട്ടും സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്ന വാര്‍ത്ത നിഷേധിച്ച ഹസാരെ അവരെന്തിനാണ് തന്നെ വിളിക്കുന്നതെന്നും അവര്‍ക്ക് താനാരുമല്ലെന്നായിരുന്നു പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.