സായിയില്‍ കായിക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദപഠനത്തിനായി വിദഗ്ധസമിതിയെ അയക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി. ലോക്സഭയില്‍ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോണോവാളിന്റെ അഭാവത്തില്‍ ഇക്കാര്യത്തില്‍ പ്രസ്താവന നടത്തുകയായിരുന്നു റൂഡി. കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ അഭ്യര്‍ഥന മാനിച്ചാണ് അദ്ദേഹം മേശപ്പുറത്ത് വെച്ച പ്രസ്താവന ലോക്സഭയില്‍ വായിച്ചത്. സായിയുടെ അടിസ്ഥാനസൗകര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്തണം എന്ന കാര്യം പഠിക്കാനാണ് സംഘത്തെ അയക്കുന്നത്. മാനസിക സമ്മര്‍ദ്ദത്തിലാകുന്ന കുട്ടികളുടെ ബോധവത്കരണത്തിനും സഹായത്തിനുമായി കൂടുതല്‍ കൗണ്‍സലേഴ്സിനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments