പാകിസ്താനിലെ കറാച്ചിയില്‍ സ്വകാര്യ ബസ്സ് തടഞ്ഞുനിര്‍ത്തി ആയുധധാരികള്‍ 43 പേരെ കൊന്നു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. മരിച്ചവരില്‍ പതിനാറ് പേര് സ്ത്രീകളാണ്. ന്യൂനപക്ഷമായ ഷിയ വിഭാഗത്തിന്റെ ഇസ്മൈലി സമുദായ അംഗങ്ങള്‍ യാത്രചെയ്ത ബസ്സിന് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സഫൂരാ ഛൗക്കിന് സമീപമാണ് സംഭവം. ബസ്സിനുള്ളില്‍ 65 ലധികം യാത്രക്കാരുണ്ടായിരുന്നു.നാലു ബൈക്കിലെത്തിയ ആയുധധാരികള്‍ ബസ്സ് തടഞ്ഞുനിര്‍ത്തിയ ശേഷം ആദ്യം പലതവണ നിറയൊഴിച്ചു. പിന്നീട് ബസ്സിനുള്ളില്‍ കടന്ന് പലരെയും കൊന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Comments