കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണം' ബുധനാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗം അനുചിതവും അപ്രസക്തവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഇങ്ങനെയൊരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിന്റെ ഔചിത്യം മനസിലാകുന്നില്ല. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം കോഴിക്കോട്ട് സംഘടിപ്പിച്ച 'വര്‍ഗീയ ഫാസിസ്റ്റ് ഭീഷണിയും മതനിരപേക്ഷ ശക്തികളുടെ പ്രതിരോധവും' എന്ന സെമിനാറില്‍ ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ പങ്കെടുത്തതിനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം വേദി പങ്കിട്ടതിനെയും പരോക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗമാണ് വീക്ഷണം ബുധനാഴ്ച പ്രസിദ്ധീകരിച്ചത്
Comments