മുംബൈ: ഐ.പി.എല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ ഓഹരിമൂല്യം കുറച്ചുകാട്ടിയ ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് നോട്ടീസ്. എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് സമന്‍സ് അയച്ചത്. ഈ മാസം അവസാനം ഷാരൂഖിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
90 രൂപ മൂല്യമുണ്ടായിരുന്ന നൈറ്റ് റൈഡേഴ്സിന്‍െറ ഓഹരികള്‍ നടി ജൂഹി ചൗളക്ക് 10 രൂപ വില കാണിച്ചു വിറ്റുവെന്നാണ് പരാതി. ഇതുവഴി സര്‍ക്കാറിന് ലഭിക്കേണ്ട 72 കോടി ഷാരൂഖ് തട്ടിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍.
ഐ.പി.എല്‍ രണ്ടാം സീസണില്‍ വിദേശ നികുതി വെട്ടിച്ച് പണം ഒഴുക്കിയതിന് ഷാരൂഖിനെ നാലു വര്‍ഷം മുമ്പ് ചോദ്യം ചെയ്തിരുന്നു. 2010-11 കാലയളവിലെ കേസിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി. ഫ്രാഞ്ചൈസിയിലെ കളിക്കാരെ വാങ്ങല്‍, പരസ്യം, വരുമാനം, ഓഹരി ഘടന എന്നിവ വിശദീകരിക്കുന്ന രേഖകള്‍ ഷാരൂഖ് എന്‍ഫോഴ്സ്മെന്റിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments