മിഠായിത്തെരുവില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ കടകള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എം.കെ മുനീര്‍. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ റവന്യൂ അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും വ്യാപാരികളും പങ്കെടുക്കുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കും.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി കമ്പികള്‍ മാറ്റി കേബിളുകള്‍ സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെടും. തീപ്പിടിത്തമുണ്ടായാല്‍ വെള്ളം പമ്പുചെയ്യുന്നതിനുള്ള സംവിധാനം കോര്‍പ്പറേഷന്റെ സഹകരണത്തോടെ മിഠായിത്തെരുവില്‍ ഒരുക്കും. യുദ്ധകാല അടിസ്ഥാനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തും.
Comments