മണിയോര്‍ഡര്‍ സംവിധാനം നിര്‍ത്തലാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തപാല്‍ വകുപ്പ്. മണിയോര്‍ഡറിന്റെ 'വിദേശ് സര്‍വീസ്' മാത്രമാണ് നിര്‍ത്തിയതെന്നും മറ്റ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്നും അധികൃതര്‍ പറഞ്ഞു.മണിയോര്‍ഡര്‍ സേവനം നിര്‍ത്തലാക്കിയതായി കുറേ ആഴ്ചകളായി വ്യാപക പ്രചാരണം നടക്കുന്നു. മാധ്യമങ്ങളിലൂടെയുള്ള ഇത്തരം കുപ്രചാരണങ്ങള്‍ തപാല്വകുപ്പിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. മണിയോര്‍ഡര്‍ സേവനങ്ങള്‍ ആധുനികവത്കരിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും തപാല്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി
Comments