പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിരാഷ്ട്ര സന്ദർശനത്തിന്റെ തുടക്കമായി ചൈനയിലെത്തി. പുരാതനനഗരമായ സിയാനിലാണ് മോദിയുടെ ആദ്യ സന്ദർശനം. ജിൻപിങ് ഇന്ത്യയിലെത്തിയപ്പോൾ മോദിയുടെ ജന്മനാടായ ഗുജറാത്ത് ആണ് ആദ്യം സന്ദർശിച്ചത്. സിയാനിലെ സിയാങ് രാജ്യാന്തര വിമാനത്താവളത്തിലാണ് മോദി എത്തിയത്. ഷാൻസി പ്രവിശ്യാ ഗവർണർ ലോ ക്വിൻജിയൻ ഉൾപ്പെടെയുള്ളവർ മോദിയെ സ്വീകരിക്കാനെത്തിയിരുന്നു. സിയാനിലെ െടറാകോട്ട വാരിയേഴ്സ് മ്യൂസിയം മോദി സന്ദർശിച്ചു.
Comments