വീക്ഷണത്തിലെ ലേഖനം ജനതാദളിനും എം.പി.വീരേന്ദ്രകുമാറിനുമുള്ള കോണ്‍ഗ്രസിന്റെ മുന്നറിയിപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഘടകകക്ഷികളെ കോണ്‍ഗ്രസിനു വിശ്വാസമില്ലാതായിരിക്കുന്നു. ആധിക്ഷേപം സഹിച്ചു യുഡിഎഫില്‍ തുടരണമോ എന്നു ജനതാദള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കു മത്സരം നടന്നുവെന്ന പ്രചാരണം വ്യാജമാണ്. വിഷയത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Comments