ബീജിംഗ്: അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഷിയാന്‍ സ്റ്റേറ്റ് ഹൗസിലാണ് ഇരു രാഷ്ട്ര തലവന്മാരും കൂടിക്കാഴ്ച നടത്തിയത്.അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കില്ലെന്ന് ചൈന വ്യക്തമാക്കി. പ്രകോപനപരമായ രീതിയില്‍ പട്രോളിംഗ് നടത്തില്ലെന്നും ചൈന ഉറപ്പുനല്‍കി.ഐക്യരാഷ്ട്ര സഭയ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഇന്ത്യ ചൈനയുടെ പിന്തുണ തേടിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റിനൊപ്പം മോഡി വൈല്‍ഡ് ഗൂസ് പഗോഡ സന്ദര്‍ശിച്ചു.അതിര്‍ത്തിയിലെ സമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികളും നദീജല പ്രശ്നങ്ങളും ചര്‍ച്ചയായി.
Comments