ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിയോട്എതിര്പ്പില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്ന 15 വിമാനത്താവളങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തിനൊപ്പം ആറന്മുളയും ഇടംപിടിച്ചിരിക്കുന്നതായി മഹേഷ് ശര്‍മ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയെ എതിര്‍ത്തു രംഗത്തു വന്നിട്ടുള്ളത് പ്രതിരോധ വകുപ്പും ഹരിത ട്രൈബ്യൂണലുമാണ്. പദ്ധതിയെ എന്തുകൊണ്ടാണ് ഇരു വിഭാഗങ്ങളും എതിര്‍ക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു
Comments