കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെലുങ്കാനയിലെ പദയാത്രയ്ക്ക് തുടക്കം. അഡിലാബാദില്‍ തുടങ്ങിയ 15 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ രാഹുല്‍ കര്‍ഷകരുടെ വീടുകളിലെത്തി അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.
കൊരിത്കാലില് കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്ഷകന് രാജേശ്വറിന്റെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപയുടെ ധനസഹായം അദ്ദേഹം കൈമാറി. ഇന്ന് അഡിലാബാദിലെ അഞ്ചു ഗ്രാമങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. പദയാത്ര നാളെയും തുടരും.
Comments