You are Here : Home / News Plus

പാര്‍ട്ടി കോട്ടകള്‍ തകര്‍ന്ന കാര്യം ശ്രീരാമകൃഷ്ണന്‍ മനസിലാക്കണം: കെ. സുരേന്ദ്രന്‍

Text Size  

Story Dated: Friday, July 03, 2015 07:42 hrs UTC

മലബാറിലെ സിപിഎം കോട്ടകളില്‍ മത്സരിക്കാന്‍ നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച പി. ശ്രീരാമകൃഷ്ണന്‍ ആ കോട്ടകളൊക്കെ തകര്‍ന്നടിഞ്ഞിരിക്കുകയാണെന്ന യാഥാര്‍ഥ്യം ആദ്യം മനസിലാക്കണമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സിപിഎം കോട്ടകളായി കൊണ്ടുനടന്ന പേരാവൂരും കൂത്തുപറമ്പുമൊക്കെ ഇന്ന് യുഡിഎഫിന്റെ കൈയിലാണെന്ന കാര്യം ശ്രീരാമകൃഷ്ണന്‍ മനസിലാക്കണം. കള്ളവോട്ടു ചെയ്യില്ലെന്ന് ഉറപ്പുണെ്ടങ്കില്‍ സിപിഎം തങ്ങളുടെ കോട്ടയെന്നു പറഞ്ഞു നടക്കുന്ന മട്ടന്നൂരും തലശേരിയും കല്യാശേരിയും ഉള്‍പ്പെടെ എല്ലായിടത്തും വിജയിക്കാന്‍ യുഡിഎഫിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.