You are Here : Home / News Plus

മുല്ലപ്പെരിയാര്‍ ഡാമിനു തീവ്രവാദ ഭീഷണിയുണ്‌ടെന്നു തമിഴ്‌നാട്

Text Size  

Story Dated: Friday, July 03, 2015 08:24 hrs UTC

മുല്ലപ്പെരിയാര്‍ ഡാമിനു തീവ്രവാദ ഭീഷണിയുണ്‌ടെന്നു തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. ലഷ്‌കര്‍ ഇ തോയ്ബയുടെയും തമിഴ് പുലികളുടെയും ആക്രമണ ഭീഷണിയുണ്‌ടെന്നു തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്‌ടെന്നും അതിനാല്‍ കേന്ദ്രസേനയുടെ സുരക്ഷ ഡാമിനു നല്കണമെന്നുമാണു തമിഴ്‌നാട് ആവശ്യപ്പെടുന്നത്.മുല്ലപ്പെരിയാര്‍ ഡാമിനു കേന്ദ്ര സേനയുടെ സുരക്ഷ വേണ്‌ടെന്നും ഇക്കാര്യം ആവശ്യമെങ്കില്‍ കേരളമാണ് ആവശ്യപ്പെടേണ്ടതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനു മറുപടിയായാണു തമിഴ്‌നാട് പുതിയ സത്യവാങ്മൂലം നല്കിയത്. തമിഴ്‌നാടിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തോടു മറുപടി നല്കാനും കോടതി ഉത്തരവിട്ടു. കേസ് നാലാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.