You are Here : Home / News Plus

കശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം: മൂന്നുപേരെ വധിച്ചു

Text Size  

Story Dated: Saturday, July 04, 2015 04:48 hrs UTC

അതിര്‍ത്തി കടന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു പേരെ സുരക്ഷാസേന വെടിവെച്ചു കൊന്നു. കശ്മീരിലെ ഉറി സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമമാണ് ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയത്. ബാരാമുല്ല ജില്ലയിലെ ബൊന്യാറില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിക്കുന്ന നാലുപേരടങ്ങുന്ന സംഘവുമായാണ് ഇന്ത്യന്‍സേന ഏറ്റുമുട്ടിയത്.
സംഘട്ടനത്തിനിടെ ഒരു ഇന്ത്യന്‍ ജവാനും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

പാകിസ്താനില്‍ നിന്നാണ് നുഴഞ്ഞു കയറ്റമുണ്ടായതെന്ന് ഇന്ത്യന്‍ സേന സ്ഥിരീകരിച്ചു. എന്നാല്‍ ആരോപണം പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.