You are Here : Home / News Plus

വിഴിഞ്ഞം: സര്‍ക്കാര്‍ സമ്മതപത്രം ഇന്ന് പുറത്തിറക്കും

Text Size  

Story Dated: Saturday, July 04, 2015 04:49 hrs UTC

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍െറ കരാര്‍ അദാനിപോര്‍ട്സിന് നല്‍കുന്നതിനുള്ള സര്‍ക്കാറിന്‍െറ സമ്മതപത്രം(ലെറ്റര്‍ ഓഫ് ഇന്‍ഡന്‍റ്)ശനിയാഴ്ച പ്രസിദ്ധീകരിക്കും. സമ്മതപത്രം തയാറായെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിദേശത്തുമായതിനാലാണ് നടപടിക്രമങ്ങള്‍ ശനിയാഴ്ചത്തേക്ക് മാറ്റിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാലാണ് സമ്മതപത്രം പുറത്തിറക്കാന്‍ വൈകിയത്.

നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തില്‍ നിര്‍മാണോദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. സമ്മതപത്രം നല്‍കിയാല്‍ അദാനി പോര്‍ട്സ് പ്രതിനിധികള്‍ എത്തി പദ്ധതി ഏറ്റെടുക്കാനുള്ള തീരുമാനം അറിയിക്കും. കരാര്‍ ഒപ്പുവെക്കാന്‍ അദാനി ഗ്രൂപ് മേധാവി ഗൗതം അദാനി എത്തുമെന്നാണ് വിവരം. സമ്മതപത്രത്തിന്‍െറ അടിസ്ഥാനത്തില്‍ അദാനിഗ്രൂപ് പ്രത്യേകകമ്പനി രൂപവത്കരിക്കണം. 120കോടി കരുതല്‍ നിക്ഷേപമായി കെട്ടിവെക്കണം. ആ കമ്പനിയുമായാണ് തുറമുഖവകുപ്പ് നിര്‍മാണകരാര്‍ ഒപ്പിടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.