You are Here : Home / News Plus

ദാവൂദും താനും ഇന്ത്യയിലേക്ക് ഇനിയില്ലെന്ന് ഛോട്ടാ ഷക്കീല്‍

Text Size  

Story Dated: Saturday, July 04, 2015 04:55 hrs UTC

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും താനും ഇന്ത്യയിലേക്ക് ഇനി ഒരിക്കലും വരില്ലെന്ന് ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

1993-ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരും ജനങ്ങളും അതിന് സമ്മതിച്ചില്ല. ഭായ് (ദാവൂദ്) ഇക്കാര്യം ലണ്ടനില്‍ വെച്ച് രാം ജെത്മലാനിയോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്വാനിയാണ് അതിനെ ശക്തിയായി എതിര്‍ത്തത്- ഷക്കീല്‍ വെളിപ്പെടുത്തി.

ഷക്കീലിന്റെ മകളുടെ വിവാഹത്തിന് എത്താനിരുന്ന ദാവൂദ് തന്നെ വധിക്കാനുള്ള ഗൂഡാലോചനയെ കുറിച്ചറിഞ്ഞ് ചടങ്ങിന് വന്നില്ലല്ലോ എന്ന ചോദ്യത്തിന് അതു വെറും കെട്ടുകഥയാണെന്ന് ഷക്കീല്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.