You are Here : Home / News Plus

രാഹുലും വദ്രയും തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ലളിത് മോദി

Text Size  

Story Dated: Saturday, July 04, 2015 06:59 hrs UTC

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ഐ.പി.എല്‍ മുന്‍ചെയര്‍മാന്‍ ലളിത് മോദി. 

ഇക്കാര്യം രാഹുലിനോ വദ്രയ്‌ക്കോ കോണ്‍ഗ്രസ്സിനോ നിഷേധിക്കാന്‍ കഴിയുമോ എന്നാണ് മോദിയുടെ ചോദ്യം. അതിനൊപ്പം ഒരു ഫോട്ടോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

എന്നാല്‍ മോദിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രാഹുല്‍ഗാന്ധിയുടെ ഓഫീസ് അറിയിച്ചു. രാഹുല്‍ ഗാന്ധിയോ ഗാന്ധി കുടുംബത്തിലെ ആരെങ്കിലുമോ മോദിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ലെന്ന് രാഹുല്‍ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.