You are Here : Home / News Plus

ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്നു

Text Size  

Story Dated: Saturday, July 04, 2015 07:01 hrs UTC

ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് ഇടുക്കിയില്‍ റവന്യൂ ജീവനക്കാര്‍ സമരം തുടരുന്നു. 

ഇടുക്കി എ.ഡി.എം. മോന്‍സി പി.അലക്‌സാണ്ടറെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ടത്. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. 

ഇന്നലെ തന്നെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. എം.എല്‍.എക്കെതിരായ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കളക്ടറേറ്റ് എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.