You are Here : Home / News Plus

ത്വായിഫില്‍ വെടിവെയ്പ്പ്: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, 3 പേര്‍ പിടിയില്‍

Text Size  

Story Dated: Saturday, July 04, 2015 07:47 hrs UTC

സുരക്ഷാ പരിശോധനക്കിടെ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മക്ക പ്രവിശ്യയില്‍പ്പെടുന്ന ത്വായിഫിലെ ഷര്‍ഖിയ്യ ഏരിയയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയ്ക്കാണ് സംഭവം. 

ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. സംഭവത്തില്‍ മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പിടിയിലായി. ഇതില്‍ പ്രമുഖരും ഉള്‍പ്പെടുന്നതായി വിവരമുണ്ട്. 

തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തി കീഴടങ്ങാന്‍ തീവ്രവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്രവാദികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 990 നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.