You are Here : Home / News Plus

സിവില്‍ സര്‍വീസ് : ആദ്യ പത്തില്‍ രണ്ടു മലയാളികള്‍

Text Size  

Story Dated: Saturday, July 04, 2015 10:36 hrs UTC

സിവില്‍ സര്‍വീസ് റാങ്ക് പട്ടിക യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. ആദ്യ പത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടു. രണ്ടാം റാങ്ക് നേടിയ ചങ്ങനാശേരി സ്വദേശിനി രേണു രാജും എട്ടാം റാങ്ക് സ്വന്തമാക്കിയ കെ.നിധീഷുമാണ് മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിയത്. ഒന്നാം റാങ്ക് ഇറ സഗാളും മൂന്നാം റാങ്ക് നിധി ഗുപ്തയും നേടി. 1,236 പേരുടെ റാങ്ക് പട്ടികയാണ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചത്. അഭിമുഖ പരീക്ഷ കഴിഞ്ഞ നാലാം ദിവസം ഫലം പ്രസിദ്ധീകരിച്ചു എന്നതും ശ്രദ്ധേയമാണ്. 4,51,000 ഉദ്യോഗാര്‍ഥികളാണ് ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ ആദ്യ നൂറില്‍ 12 മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.