You are Here : Home / News Plus

മധ്യപ്രദേശിലെ നിയമന അഴിമതി: 45 ഓളം ദുരൂഹ മരണങ്ങള്‍

Text Size  

Story Dated: Sunday, July 05, 2015 07:10 hrs UTC

വ്യാപം കുംഭകോണമെന്നറിയപ്പെടുന്ന മധ്യപ്രദേശിലെ നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹ മരണം. പരീക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ജബല്‍പുര്‍ എന്‍.എസ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.അരുണ്‍ ശര്‍മയെയാണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ ഹോട്ടല്‍മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നിയമനഅഴിമതിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട 45 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതേ ആരോപണം ഉന്നയിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തി. നിലവില്‍ പ്രത്യേകസംഘം അന്വേഷിക്കുന്ന കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
കേസില്‍ പ്രതികളോ സാക്ഷികളോ ആയ 25 പേര്‍ മരിച്ചത് ഇതിനോടകം വിവാദമായതിനിടെയാണ് ഡോ.അരുണ്‍ ശര്‍മയുടെ മരണം.അഴിമതിക്കേസുമായി ബന്ധപ്പെട്ട് അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാനല്‍പ്രവര്‍ത്തകന്‍ അക്ഷയ് സിങ് ആണ് മരിച്ചത്. അക്ഷയ് സിങിന്റെ മരണം സ്വഭാവികമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.