You are Here : Home / News Plus

ഒരു ഇന്ത്യക്കാരനും ഇംഗ്ലീഷുകാരനാകാന്‍ ശ്രമിക്കരുതെന്നു രാജ്‌നാഥ്

Text Size  

Story Dated: Sunday, July 05, 2015 07:12 hrs UTC

ഒരു ഇന്ത്യക്കാരനും ഇംഗ്ലീഷുകാരനാകാന്‍ ശ്രമിക്കരുതെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഇംഗ്ലീഷ് സംസാരിക്കാവൂയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഒരാള്‍ വിജ്ഞാനം നേടുന്നത് ഇംഗ്ലീഷ് പഠിക്കുന്നതിലൂടെയാണെന്നതു തെറ്റായ ധാരണയാണ്. നമ്മുടെ ദേശീയഭാഷ പഠിക്കുന്നതില്‍ അഭിമാനം കണെ്ടത്തണം. ഈ പ്രസ്താവനയുടെ പേരില്‍ താന്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് എതിരാണെന്നു ധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോയിഡയിലെ ജയ്പി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.