You are Here : Home / News Plus

'വ്യാപം’ നിയമനതട്ടിപ്പ്: ഒരാള്‍ കൂടി മരിച്ചനിലയില്‍

Text Size  

Story Dated: Monday, July 06, 2015 05:34 hrs UTC

വ്യാപം നിയമനതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കൂടി മരിച്ചനിലയില്‍ കണ്ടത്തെി. സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി അനാമിക കുശ്വാഹയെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. തിങ്കളാഴ്ച രാവിലെ അക്കാദമിയിലെ കുളത്തില്‍ ഇവരുടെ മൃതദേഹം കണ്ടത്തെുകയായിരുന്നു. അനാമിക ഫെബ്രുവരി മുതല്‍ ട്രെയിനിങ്ങിനായി മധ്യപ്രദേശിലെ സാഗര്‍ പൊലീസ് അക്കാദമിയില്‍ താമസിച്ചു വരികയായിരുന്നു. വ്യാപം നിയമനതട്ടിപ്പിലൂടെയാണ് അനാമിക ജോലി തരപ്പെടുത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 48 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ മരണമാണിത്.
കഴിഞ്ഞ ദിവസം ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.അരുണ്‍ ശര്‍മ്മയും ആജ് തക് ചാനല്‍ റിപ്പോര്‍ട്ടര്‍ അക്ഷയ് സിങ്ങും ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. അനാമിക മരണത്തോടെ നിയമതട്ടിപ്പു കേസുമായി ബന്ധപ്പെട്ട മരണം 45 ആയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.