You are Here : Home / News Plus

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, July 06, 2015 05:37 hrs UTC

കശ്മീരിലെ അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. കുപ്വാരയിലെ ഒൗട്ട്പോസ്റ്റുകളിലേക്ക് പാക് സേന ഞായറാഴ്ചരാത്രി നടത്തിയ വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഏഴോടെയാണ് ഒരു പ്രകോപനവുമില്ലാതെ ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ അരിനയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഒൗട്ട്പോസ്റ്റുകള്‍ക്കുനേരെ വെടിവെപ്പുണ്ടായത്.

ബി.എസ്.എഫ് പോസ്റ്റിനുനേരെ 25 മുതല്‍ 30 റൗണ്ട് വരെ പാക് സൈന്യം വെടിയുതിര്‍ത്തു. ഉടനെതന്നെ ബി.എസ്.എഫും തിരിച്ചടിക്കുകയായിരുന്നു. എട്ടോടെയാണ് വെടിവെപ്പ് അവസാനിച്ചത്. പിന്നീട് ഒമ്പതിനുശേഷം പാകിസ്താന്‍ സേന വീണ്ടും വെടിവെപ്പു തുടര്‍ന്നു. വെടിവെപ്പ് 10.30 ഓടെയാണ് അവസാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.