You are Here : Home / News Plus

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ്: ടി.ഒ സൂരജിനെ പ്രതിചേര്‍ക്കാനാവില്ലെന്ന് സി.ബി.ഐ

Text Size  

Story Dated: Monday, July 06, 2015 05:38 hrs UTC

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ ടി.ഒ സൂരജിനെ പ്രതിചേര്‍ക്കാനാവില്ളെന്ന് സി.ബി.ഐ. സൂരജിനെ പ്രതി ചേര്‍ക്കാന്‍ മതിയായ തെളിവില്ളെന്ന് അന്വേഷണ സംഘം അറിയിച്ചു. നുണപരിശോധനാ ഫലവും സൂരജിന് അനുകൂലമാണ്. സൂരജിനെ സാക്ഷിയാക്കി കുറ്റപത്രം തയാറാക്കാന്‍ സി.ബി.ഐ അനുമതി തേടി.കേസില്‍ രണ്ടാഴ്ച്ചക്കകം കുറ്റപത്രം സമര്‍പ്പിക്കും.

തണ്ടപ്പേര് റദ്ദാക്കിയ സൂരജിന്‍റെ പ്രവൃത്തി നിയമവിരുദ്ധമാണ്. എന്നാല്‍ അത് ക്രിമിനല്‍ കുറ്റമല്ല. കീഴുദ്യോഗസ്ഥന്‍മാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് തണ്ടപ്പേര്‍ തിരുത്തിയിരിക്കുന്നത്. അദ്ദേഹത്തെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയനാക്കേണ്ടെന്നും സി.ബി.ഐ അറിയിച്ചു. അതേസമയം ഭൂമിതട്ടിപ്പ് കേസില്‍ സൂരജിനെതിരെ വകുപ്പ് തല നടപടിക്ക് സി.ബി.ഐ ശിപാര്‍ശ ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.