You are Here : Home / News Plus

അസമില്‍ കന്നുകാലിയെ മോഷ്ടിച്ച ആളെ ജനക്കൂട്ടം തല്ലിക്കൊന്നു

Text Size  

Story Dated: Monday, July 06, 2015 07:46 hrs UTC

കന്നുകാലിയെ മോഷ്ടിച്ച ആളെ ജനക്കൂട്ടം തല്ലിക്കൊന്നു. അസമിലെ ഗോലാഗത്ത് ജില്ലയിലാണ് സംഭവം. വാനിനുള്ളില്‍ ആറ് കന്നുകാലികളുമായി കടന്ന ആളെ തടഞ്ഞുനിര്‍ത്തിയാണ് ഇന്നുപുലര്‍ച്ചെ ജനക്കൂട്ടം കൊന്നത്. 

ഇയാള്‍ കന്നുകാലികളെ മോഷ്ടിച്ചതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കന്നുകാലികളെ വാങ്ങിച്ചതിന്റെ ബില്ല് കാണിക്കാത്തത് കൊണ്ടാണ് അയാളെ കൈകാര്യം ചെയ്തതെന്ന് അറസ്റ്റിലായി ചില നാട്ടുകാര്‍ പറഞ്ഞു. 

മര്‍ദ്ദിച്ചപ്പോള്‍ മരിക്കുമെന്ന് വിചാരിച്ചില്ലെന്നും അവര്‍ പറഞ്ഞു. ദേശീയപാതയിലാണ് സംഭവം നടന്നത്. അയാള്‍ വന്ന വാനും രോഷാകുലരായ നാട്ടുകാര്‍ തീയിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.