You are Here : Home / News Plus

കരിപ്പുരില്‍ വന്‍ സ്വര്‍ണ്ണവേട്ട

Text Size  

Story Dated: Monday, July 06, 2015 07:49 hrs UTC

കരിപ്പുര്‍ വിമാനത്താവളത്തില്‍ ഒന്‍പതര കിലോ സ്വര്‍ണവുമായി യാത്രക്കാരി പിടിയിലായി. ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ രാവിലെ പത്തിനെത്തിയ കൊച്ചി സ്വദേശിയായ യാത്രക്കാരിയില്‍ നിന്നാണ് കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണ്ണം പിടികൂടുയത്. 

പര്‍ദക്കുള്ളിലെ ജാക്കറ്റിനുള്ളിലാക്കിയാണു സ്വര്‍ണം കടത്തിയത്. സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പിടികൂടിയ സ്വര്‍ണ്ണത്തിന് ഏകദേശം രണ്ടരക്കോടി രൂപ വിലവരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.