You are Here : Home / News Plus

വ്യാപം നിയമനതട്ടിപ്പ്: പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ച നിലയില്‍

Text Size  

Story Dated: Tuesday, July 07, 2015 04:44 hrs UTC

മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ വ്യാപം നിയനതട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്ത് പാണ്ഡെയാണ് മരിച്ചത്. രമാകാന്തിനെ ടിക്കാംഗഡ്ഡിലെ പൊലീസ് ടൂറിസ്റ്റ് ഒൗട്ട്പോസ്റ്റില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 
വ്യാപം വഴി അനധികൃത നിയമനം ലഭിച്ചുവെന്നാരോപിച്ച് കേസില്‍ നാലു മാസം മുമ്പ് രമാകാന്തിനെ ചോദ്യം ചെയ്തിരുന്നു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന നാലാമത്തെ മരണമാണിത്.
പൊലീസ് കോണ്‍സ്റ്റബിള്‍ യോഗ്യതാ പരീക്ഷയില്‍ തിരിമറി കാണിച്ച മൂന്നു പൊലീസുകാരെ ഛത്തര്‍പൂരില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് രമാകാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഇയാളുടെ മരണത്തിന് കേസുമായി ബന്ധമില്ലെന്നും മദ്യപാനിയായ പാണ്ഡെ കടബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് പറഞ്ഞു.
തിങ്കാളാഴ്ച മധ്യപ്രദേശില്‍ സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി അനാമിക കുശ്വാഹയെ ട്രെയിനിങ് അക്കാദമിക്ക് സമീപമുള്ള തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.