നിതി അയോഗ് ഭരണസമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കും. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി നിയമം യോഗത്തില്‍ ചര്‍ച്ചയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഒമ്പത് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത്. ഇതുസംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കേന്ദ്രാവൃഷ്കൃത പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിമാരുടെ ഉപസമിതി പരിഗണിച്ച ശേഷമെ ഭരണസമിതിയില്‍ അവതരിപ്പിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Comments