'പ്രേമം' സിനിമ ചോര്‍ന്നത് എവിടെ നിന്നാണെന്ന് തനിക്കറിയാമെന്ന് മുന്‍ സിനിമ മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തനിക്കറിയാവുന്ന കാര്യങ്ങള്‍ ആന്റി പൈറസി സെല്ലിനെ അറിയിക്കും. സിനിമാ റിലീസ് വലിയ തിയേറ്ററുകളില്‍ മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാനാവില്ല. സിനിമ പ്രതിസന്ധി സിനിമക്കാര്‍ സൃഷ്ടിക്കുന്നതാണെന്നും ഗണേഷ് വ്യക്തമാക്കി.
വ്യാജ സിഡിയുടെ ഉറവിടമാണ് പൊലീസ് കണ്ടുപിടിക്കേണ്ടത്. നാട്ടിന്പുറത്തു കാര്‍ക്കും പുതിയ സിനിമ കാണാന്‍ ആഗ്രഹമുണ്ട്. പൈറസിയുടെ പേരില്‍ പാവപ്പെട്ട സിഡി കച്ചവടക്കാരെ പൊലീസ് ദ്രോഹിക്കുകയാണെന്നും ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Comments