വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു
Text Size
Story Dated: Wednesday, July 15, 2015 09:54 hrs UTC
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍(77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി തീവ്രപരിചണ വിഭാഗത്തിലായിരുന്നു. ന്യുമോണിയ ബാധിക്കുക കൂടി ചെയ്തതോടെ ആരോഗ്യനില വഷളായി. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം. 958 ഡിസംബര്‍ പതിനെട്ടിനായിരുന്നു ഫാബിയെ ബഷീര്‍ ജീവിതസഖിയാക്കിയത്.
Comments