കോട്ടയം: സ്വകാര്യ ബസുകാരില്‍ നിന്നും പണം വാങ്ങി വേഗത കുറച്ചു സര്‍വീസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ക്കു സസ്പെന്ഷന്. പാലാ ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍ കുമാറിനെയാണു സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ സ്വകാര്യ ബസുടമകളില്‍ നിന്നും പണം വാങ്ങി കെ.എസ്.ആര്.ടി.സി വേഗത കുറച്ചു ഓടിച്ചു നഷ്ടമുണ്ടാക്കിയെന്നു കണ്ടത്തെിയിരുന്നു.
പാലായില്‍ നിന്നും കോഴിക്കോടിനു സര്‍വീസ് നടത്തിയ കെ. എസ്. ആര്. ടി.സി ബസ് തൃശൂര്‍ മുതല്‍ സ്വകാര്യ ബസുകളെ സഹായിക്കാന്‍ വേഗത വളരെക്കുറച്ച് ഓടിച്ചുവെന്നു കണ്ടത്തെിയിരുന്നു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നു കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അനില്‍കുമാര്‍ കുറ്റക്കാരനാണെന്നു കണ്ടത്തെിയത്.
Comments