പാലക്കാട്: അച്ഛാ ദിന് വരാന്‍ 25 വര്‍ഷമെടുക്കുമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹിന്ദി അറിയാന്‍ പാടില്ലാത്തതുകൊണ്ട് എന്നാണ് അച്ഛാ ദിന് വരികയെന്ന് ആരെങ്കിലും ഒന്ന് വ്യക്തമാക്കിത്തരണമെന്നാണ് ബല്‍റാം പറയുന്നത്.
ഞങ്ങള്‍ സ്ഥിരമായി ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ടുതന്നെ ഹിന്ദീം അറിയാന്‍ പാടില്ല. അതുകൊണ്ട് ഹിന്ദി നന്നായറിയാവുന്ന കാര്യാലയത്തിലെ പ്രാന്ത പ്രമുഖന്മാരോ പ്രമുഖ പ്രാന്തന്മാരോ ആരാന്ന് വെച്ചാല്‍ അമിട്ട് ഷാജിയോട് നേരിട്ട് ചോദിച്ച് പറഞ്ഞ് തന്നാല്‍ മതി, എന്നാണു ഈ അച്ഛാ ദിന് ശരിക്കും വരിക എന്ന്. കൃത്യമായിട്ടല്ലെങ്കിലും ഏതാണ്ടൊരു ഡേറ്റ് പറഞ്ഞാ മതി, അതുവരെ പിന്നെ ചോദിക്കില്ല. ഉറപ്പ് ^ഇതാണ് വി.ടി ബല്‍റാമിന്‍െറ ഫേസ്ബുക് പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയുടെ കൊട്ടിഘോഷിക്കപ്പെട്ട മുദ്രാവാക്യമായ 'അച്ഛേ ദിന്' (നല്ല ദിവസങ്ങള്‍) നെപറ്റി അമിത് ഷാ പരാമര്‍ശം നടത്തിയത്. അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതുപോലെ രാജ്യത്ത് 'അച്ഛേ ദിന്' കൊണ്ടുവരാന്‍ സാധിക്കി െല്ലന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ അമിത് ഷായുടെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന വിശദീകരണവുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു. പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നും ബി.ജെ.പി നേതാവ് പിയുഷ് ഗോയല്‍ വ്യക്തമാക്കി.
Comments