ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയാണ് കുറച്ചത്. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. ഇറാനുമായുണ്ടാക്കിയ ആണവകരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് രാജ്യത്തും എണ്ണ വില കുറച്ചത്.
ബാരലിന് 60 ഡോളറില്‍ താഴെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില. ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ വിലയാണിത്. ഇറാന് വീണ്ടും എണ്ണവിപണിയില്‍ സജീവമാകുന്നതോടെ എണ്ണവിലയില്‍ ഇടിവുണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു.
ജൂണ്‍ 30ന് പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 71 പൈസയും കുറച്ചിരുന്നു.
Comments