ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന് സേനയുടെ വെടിവെപ്പ്. ആര്.എസ് പുര സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റിന് നേര്‍ക്കാണ് പാക്സേന ശക്തമായ വെടിവെപ്പ് നടത്തിയത്. പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ളെന്ന് സൈന്യം അറിയിച്ചു.
അതിര്‍ത്തി മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സന്ദര്‍ശനം നടത്താനിരിക്കെയാണ് ആക്രമണം. ആര്.എസ് പുര മേഖലയിലെ അഞ്ച് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയായിരുന്നു പാക് വെടിവെപ്പ്. 24 മണിക്കൂറിനിടെ മേഖലയില്‍ പാക് സേന നടത്തുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.
അതിനിടെ, തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.
Comments