കോന്നി സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് കോന്നി സി ഐ സജിമോന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗലൂരുവില്‍ പോകും. കോന്നി സ്കൂളില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തിലാണ് പോലീസ് അന്വേഷണം നടത്തി വരുന്നത്. ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആസപ്ത്രിയിലാണ്.
ബെംഗലൂരുവില്‍ കുട്ടികള്‍ ലാല്‍ബാഗ് ഉദ്യാനം സന്ദര്‍ശിച്ചുവെന്ന് വിവരം ലഭിച്ചിരുന്നു. അതിന്റെ ടിക്കറ്റ് അവരുടെ ബാഗില്‍ നിന്ന് കിട്ടി. ഉദ്യാനത്തിലെ സി സി ടി വി ദൃശ്യങ്ങളാണ് പരിശോധിക്കുക. കുട്ടികള്‍ക്കൊപ്പം വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് നോക്കുന്നത്. എ ഡി ജി പി ബി സന്ധ്യ കഴിഞ്ഞ ദിവസം കേസിന്റെ അന്വേഷണം ഏറ്റെടുത്തിരുന്നു. അവര്‍ കുട്ടികളുടെ രക്ഷിതാക്കളെ കണ്ട് മൊഴി എടുത്തു. മരിച്ചവരുടെ അടുത്ത സുഹൃത്തുക്കളായ കുട്ടികളെ രഹസ്യമായി കണ്ട് വിവര ശേഖരണം നടത്തിയിരുന്നു.
Comments