ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത ഉറപ്പാക്കണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം
Text Size
Story Dated: Thursday, July 16, 2015 09:47 hrs UTC
രാജ്യത്ത് ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത ഉറപ്പാക്കണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. നെറ്റ് ന്യൂട്രാലിറ്റി റദ്ദാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ടെലികോം മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. നിയമവിധേയമായി നെറ്റ് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും രാജ്യത്ത് ഇന്റര്‍നെറ്റ് സൗജന്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുത്. സേവനദാതാക്കള്‍ക്കുള്ള ലൈസന്‍സ് നിബന്ധനകളില്‍ നെറ്റ് സമത്വവും ഉള്‍പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സേവനം കവര്‍ന്നെടുക്കാനാണ് ടെലികോം കമ്പനികളുടെ ശ്രമമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Comments