കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് തീരുമാനം.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, കോഴിക്കോട് വലിയ ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍, തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, പാളയം ഇമാം ശുഹൈബ് മൗലവി എന്നീ ഖാദിമാരും കേരള ഹിലാല്‍ കമ്മിറ്റിയുമാണ് പെരുന്നാള്‍ ശനിയാഴ്ചയാണെന്ന് സ്ഥിരീകരിച്ചത്.
Comments