തിരുവനന്തപുരം: ഇടത് മതനിരപേക്ഷത എന്നത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണോ എന്ന സംശയം ഉയരുന്നുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഭൂരിപക്ഷ സമുദായങ്ങള്‍ ഇത്തരത്തില്‍ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. ഇടതിന്്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ പുനര്‍ചിന്തനം വേണമെന്നും കാനം അഭിപ്രായപ്പെട്ടു.
ഇടത് രാഷ്ട്രീയവും ഹിന്ദുത്വവും തമ്മിലുള്ള അതിര്‍വരമ്പ് നേര്ത്തതായികൊണ്ടിരിക്കയാണ്. അതുകൊണ്ടാണ് ഇരുപക്ഷത്തേക്കും ആളുകള്‍ ചേക്കേറുന്നത്. അടവു നയത്തില്‍ കാലോചിതമായ മാറ്റം വേണമെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.
Comments