കോട്ടക്കലിനടുത്ത് എടരിക്കോട് ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറഞ്ഞു ഡ്രൈവര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ടാങ്കറിന് തീപിടിച്ചെ ങ്കിലും അല്പ സമയത്തിനകം അണക്കാനായി. ടാങ്കര്‍ കാലിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചേളാരി ഐ.ഒ.സി പ്ളാന്റിലേക്ക് ഇന്ധനം നിറക്കാന്‍ പോവുകയായിരുന്ന ടാങ്കറാണ് പുലര്‍ച്ചെ മൂന്നരയോടെ അപകടത്തില്‍പെട്ടത്.
കോഴിച്ചെനയിലെ വളവില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ അമ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ടാങ്കറില്‍ വാതകമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആറ് ഫയര്‍ഫോഴ്സ് യൂണിറ്റുകളെ ത്തി വെളളം പമ്പ് ചെയ്തിരുന്നു. പ്രദേശത്തേക്കുളള വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു.
അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Comments