ജമ്മു കശ്മീരില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍ 15 കാരിയടക്കം രണ്ടുപേര്‍ മരിച്ചു. മൂന്നുപേരെ കാണാതായി. വ്യാഴാഴ്ച വൈകീട്ട് 6.30 ന് ശ്രീനഗറില്‍നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള സോന്മാര്ഗിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ശ്രീനഗര്‍ - ലേ ദേശീയപാത മഴയും മണ്ണിടിച്ചിലും മൂലം അടച്ചു. ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം തുടങ്ങി. ഒരു ബസ് ഒഴുകിപ്പോയി. ബസ്സില്‍ യാത്രക്കാര്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അമര്‍നാഥ് യാത്രാ റൂട്ടിലെ ഒരു പാലം തകര്‍ന്നു. താത്കാലിക ദുതിതാശ്വാസ ക്യാമ്പുകള്‍ സൈന്യം പ്രദേശത്ത് തുറന്നിട്ടുണ്ട്. ഭക്ഷണവും അവശ്യ മരുന്നുകളും എത്തിക്കാനുള്ള ശ്രമവും സൈന്യം നടത്തുന്നുണ്ട്.
Comments