You are Here : Home / News Plus

ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍പ്പിലേയ്ക്ക്

Text Size  

Story Dated: Thursday, August 10, 2017 07:37 hrs UTC

സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ നടിയോട് മോശമായി പെരുമാറിയെന്ന കേസ് ഒത്തുതീര്‍പ്പിലേയ്ക്ക്. ജീന്‍ പോളിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ നല്‍കിയ പരാതി താന്‍ പിന്‍വലിക്കുകയാണെന്ന് നടി കോടതിയെ അറിയിച്ചു. പ്രതികളുമായുണ്ടാക്കിയ സന്ധി സംഭാഷണത്തിലൂടെ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നും കേസുമായി മുന്നോട്ട് പോകാന്‍ തനിക്ക് താത്പര്യമില്ലെന്നും കാണിച്ച് നടി എറണാകുളം അഡിഷണൽ സെഷൻസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് പതിനാറ് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബി 2വില്‍ അഭിനയിച്ച നടിയാണ് സംവിധായകനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പനങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. 2016 നവംബര്‍ പതിനാറിനാണ് കേസ് ആസ്പദമായ സംഭവമുണ്ടായത്. നടിക്ക് പ്രതിഫലം നല്‍കാതിരുന്നത് അവര്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ മടങ്ങിയത് കൊണ്ടായിരുന്നുവെന്ന് ജീന്‍ പോളിന്റെ അച്ഛനും നടനുമായാ ലാല്‍ വിശദീകരിച്ചിരുന്നു. അഭിനയം മോശമായതിനാലാണ് അവരെ ഒഴിവാക്കി മറ്റൊരു നടിയെ അഭിനയിപ്പിച്ചതെന്നും ലാല്‍ പറഞ്ഞിരുന്നു. തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നുമായിരുന്നു നടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. ജീന്‍ പോള്‍ ലാലിന് പുറമെ നടന്‍ ശ്രീനാഥ് ഭാസി, സാങ്കേിക പ്രവര്‍ത്തകരായ അനൂപ്, അരവിന്ദ് എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട്ത ന്നെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പോലീസില്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പ്രതികളും പരാതിക്കാരിയും ഒത്തുതീര്‍പ്പിലെത്തിയത്. Next Story MM mani എം.എം.മണി അതിരപ്പിള്ളി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറെന്ന് എ.ഐ.വൈ.എഫ് Related Articles honey bee 2 ഹണീബി 2 കേസ്: പ്രതികള്‍ക്ക്‌ ജാമ്യം നല്‍കരുതെന്ന് പോലീസ് honey bee 2 ഹണീബി 2 കേസ്:ജീന്‍പോള്‍ ലാലും ശ്രീനാഥ് ഭാസിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ജീന്‍ പോളിനെതിരെയുള്ള കേസ്: നടിയുടെ ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി 'ഇത് ധാര്‍ഷ്ട്യം'- ലാലിനും ജീന്‍പോളിനുമെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.