You are Here : Home / News Plus

മുരുകന്റെ മരണം: കൊല്ലത്തെ ആശുപത്രികളില്‍ പരിശോധന

Text Size  

Story Dated: Friday, August 11, 2017 10:23 hrs UTC

ചികിത്സ നിഷേധിക്കപ്പെട്ടതിനേത്തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ചതുമായി ബന്ധപ്പെട്ട് കൊല്ലത്തെ ആശുപത്രികളില്‍ ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി. മെഡിസിറ്റി, മെഡിസ്ട്രിന, അസീസിയ ആശുപത്രികളിലാണ് പരിശോധന നടന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും മൊഴിയെടുത്തു. അപകടത്തില്‍ പരിക്കേറ്റ മുരുകന് കൊല്ലത്തെ ആശുപത്രികള്‍ മാത്രമല്ല തിരുവനന്തപുരം മെഡിക്കല്‍ കോളേജും ചികിത്സ നിഷേധിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി ഉന്നത മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.