You are Here : Home / News Plus

'വിരട്ടല്‍ ഇങ്ങോട്ട്‌ വേണ്ടന്ന്‌ പിസി ജോര്‍ജിനോട്‌ വനിതാകമ്മീഷന്‍

Text Size  

Story Dated: Sunday, August 13, 2017 03:37 hrs UTC

പിസി ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട്‌ വേണ്ടെന്ന്‌ അധ്യക്ഷ എംസി ജോസഫൈന്‍. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന്‌ കേസെടുത്തതിന്‌ പരിഹസിച്ചതിനുളള മറുപടിയായാണ്‌ പ്രതികരണം. പിസി ജോര്‍ജിന്റെ പരാമര്‍ശം പദവി മറന്നുളളതാണ്‌. നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ വനിതാകമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്‌. ആരെയും ശിക്ഷിക്കുകയോ തൂക്കികൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്‌ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്ത്‌ നിന്ന്‌ നീതി നിഷേധമുണ്ടായാലും ഇടപെടും. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക്‌ കമ്മീഷന്‌ നല്‍കിയിട്ടുളള അധികാരം ഏട്ടില്‍ ഉറങ്ങാനുളളതല്ലെന്ന്‌ ബോധ്യപെടുന്ന കാലമാണ്‌ വരുന്നതെന്നും ജോസഫൈന്‍ പറഞ്ഞു. ഒട്ടേറെ പ്രമുഖര്‍ വനിതാ കമ്മീഷന്‌ മുന്നില്‍ ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്‌. ജനപ്രതിനിധിയായ പിസി ജോര്‍ജും നിയമം പാലിക്കാന്‍ ബാധ്യസ്ഥനാണ്‌. വിരട്ടല്‍ വിലപ്പോവില്ല, ആ മനോഭാവം ആര്‍ക്കും ഭൂഷണമല്ല. ജനപ്രതിനിധികള്‍ നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറു പുലര്‍ത്തേണ്ടവരാണ്‌. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വനിതാ കമ്മീഷന്‌ അധികാരം നല്‍കുന്ന നിയമം നിയമസഭ പാസാക്കിയതാണ്‌. പിസി ജോര്‍ജിന്റെ സൗകര്യം കൂടി പരിഗണിച്ചു തന്നെ അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുമെന്നും ജോസഫൈന്‍ വ്യ്‌ക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.