You are Here : Home / News Plus

ബ്ലൂ വെയില്‍ ഗെയിം; പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്‌തു

Text Size  

Story Dated: Sunday, August 13, 2017 03:39 hrs UTC

ന്യൂദല്‍ഹി: പശ്‌ചിമ ബംഗാളില്‍ 10ാം ക്ലാസുകാരന്‍ ബ്ലുവെയ്‌ല്‍ ഗെയിം കളിച്ച്‌ ആത്‌മഹത്യ ചെയ്‌തു. ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ ആനന്ദ്‌പൂര്‍ സ്വദേശി അങ്കന്‍ ഡേയാണ്‌ ഗെയിം കളിച്ച്‌ ശനിയാഴ്‌ച ആത്‌മഹത്യ ചെയ്‌തത്‌. സ്‌കൂളില്‍ നിന്ന്‌ തിരിച്ചു വന്ന ശേഷം കമ്പ്യൂട്ടറില്‍ കളിക്കുകയായിരുന്നു അങ്കന്‍. ഊണുകഴിക്കാന്‍ അമ്മ വിളിച്ചപ്പോള്‍ ഊണിനു മുന്‍പ്‌ തനിക്ക്‌ കുളിക്കണം എന്നു പറഞ്ഞ്‌ കുളിമുറിയില്‍ കയറി. കുറേ സമയമായിട്ടും പുറത്തിറങ്ങാത്തതിനാല്‍ വാതില്‍ പൊളിച്ച്‌അകത്തു കയറിയപ്പോഴേക്കും അങ്കന്‍ മരിച്ചിരുന്നു. പ്ലാസ്റ്റിക്‌ബാഗുകൊണ്ട്‌ തലപൊതിഞ്ഞ്‌ നൈലോണ്‍ കയര്‍ കഴുത്തില്‍ മുറുക്കി കെട്ടിയിരുന്നു. ശ്വാസം മുട്ടിയാണ്‌ അങ്കണ്‍ മരിച്ചത്‌. കുഴഞ്ഞു വീണു കിടന്ന അങ്കണെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു മുംബൈയില്‍ ഒമ്പതാം ക്ലാസുകാരന്‍ കഴിഞ്ഞ മാസം ഗെയിം കളിച്ച്‌ കെട്ടിടത്തിന്‌ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തിരുന്നു. ആത്മഹത്യക്ക്‌ മുമ്പ്‌ കെട്ടിടത്തിന്‌ മുകളില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ഥി പോസ്റ്റ്‌ ചെയ്‌തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.