You are Here : Home / News Plus

: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കാര്‍ തീപിടിച്ച് ഒരാള്‍ മരിച്ചു

Text Size  

Story Dated: Sunday, August 13, 2017 03:41 hrs UTC

കോയമ്പത്തൂര്‍: ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന കാര്‍ കോയമ്പത്തൂരില്‍വെച്ച് തീപിടിച്ച് ഒരാള്‍ മരിച്ചു. ദിലീപ് കുമാര്‍ എന്നയാളാണ് മരിച്ചത്. തീപിടിച്ച കാറില്‍ നിന്നും ഭാര്യയെയും രണ്ട് കുട്ടികളെയും രക്ഷിക്കുന്നതിനിടെയാണ് ദിലീപ് മരിച്ചത്. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ തീപടരുന്നതിന് മുമ്പ് പുറത്തിറങ്ങാന്‍ ഇയാള്‍ക്ക് സാധിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ മധുരക്കരയിലുള്ള ടോള്‍ ഗേറ്റിനടുത്ത് വച്ച് ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. എഞ്ചിന്‍ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യയും മക്കളും സുരക്ഷിതരാണെന്ന് പോലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.